NULL NULL

News and events

നാഷണൽ കോളേജ് ഓഫ് ഫാർമസി 2016 ഫാം ഡി ബാച്ചിന്റെ ബിരുദധാന ചടങ്ങ് സെപ്റ്റംബർ 18 ഞായറാഴ്ച നടന്നു. പ്രസ്തുത ചടങ്ങിൽ കെഎംസിടി ഫൗണ്ടർ ചെയർമാൻ ഡോക്ടർ കെ മൊയ്തു അധ്യക്ഷത വഹിച്ചു . കേരള യൂണിവേഴ്സിറ്റി ആൻഡ് ഹെൽത്ത് സയൻസ് , ഫാർമസി വിഭാഗം ഡീൻ ഡോക്ടർ രാജശ്രീ ആർ .എസ് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നാഷണൽ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോക്ടർ സുജിത് വർമ്മ സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ഡോ.ആകാശ് മരതകം ആശംസയും അറിയിച്ചു. തുടർന്ന് അഡ്വക്കേറ്റ് കെ പി ബഷീർ സംസാരിച്ചു. പ്രൊഫസർ രാജീവ് പി തോമസ് ബിരുദധാരികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു പ്രസ്തുത ചടങ്ങിൽ അസോസിയേറ്റ് പ്രൊഫസർ ജെറീന നന്ദി പ്രകാശിപ്പിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.